കുടുംബ പ്രശ്നം; ഭർത്താവ് ഭാര്യയെ കുത്തി
1436842
Wednesday, July 17, 2024 11:35 PM IST
ഹരിപ്പാട്: കുടുംബ പ്രശ്നത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് രാജി നിവാസി രാജേഷ് (32) ഇയാളുടെ മാതാവ് സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദമോൾ (34) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു. കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ഷാജിമോൻ, എസ്ഐമാരായ ബൈജു, ശ്രീകുമാർ, എഎസ് ഐ സംഗീത, സിപിഒമാരായ അക്ഷയ്കുമാർ, വൈശാഖ്, അഖിൽ മുരളി, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.