വ്യാ​പാ​രി​യി​ല്‍​നി​ന്നു 61 ല​ക്ഷം ത​ട്ടി​യ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍
Sunday, June 23, 2024 5:04 AM IST
ചേ​ര്‍​ത്ത​ല: മും​ബൈ​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യാ​പാ​രി​യി​ല്‍നി​ന്നും 61.40 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു. ചേ​ര്‍​ത്ത​ല​യി​ലെ വ്യാ​പാ​രി​യാ​യ ന​ഗ​ര​സ​ഭ 30-ാം വാ​ര്‍​ഡ് പു​ല്ലൂ​രു​ത്തി​ക്ക​രി റോ​യി പി. ​ആ​ന്‍റണി​യി​ല്‍നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധപ്പെട്ട് മൂ​ന്നു മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി ആ​ദി​ല്‍ മി​ഥി​ലാ​ജ് (25), വ​യ​നാ​ട് മാ​ന​ന്ത​വാ​ടി കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി നി​ബി​ന്‍ നി​യാ​സ് (22), വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (21), എ​റ​ണാ​കു​ളം ഐ​ക്ക​ര​നാ​ട് സ്വ​ദേ​ശി എ​ബി​ന്‍ പി. ​ജോ​സ് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റോ​യി പി. ​ആ​ന്‍റണി​യെ ഭീ​ഷ​ണി​പ്പെടു​ത്തി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്നു​ള്ള തു​ക​യാ​ണ് ത​ട്ടി​യ​ത്.

തു​ക​ക​ള്‍ ക​ല്‍​ക്ക​ട്ട​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് അ​യ​ച്ച​ത്. ഈ ​അ​ക്കൗ​ണ്ടി​ല്‍നി​ന്നു പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 3.8 ല​ക്ഷം രൂപ വ​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ​യും ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തെത്തുട​ര്‍​ന്നാ​ണ് നാ​ലു​പേ​രു​ടെ​യും ബ​ന്ധം തെ​ളി​യി​ച്ച് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.