മാ​വേ​ലി​ക്ക​ര​യി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നി​ര്‍​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധം
Sunday, June 23, 2024 5:04 AM IST
മാവേ​ലി​ക്ക​ര: മോ​ട്ട​ർ വാ​ഹ​നവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ ക​ണ്ടി​യൂ​ർ കാ​ള​ച്ച​ന്ത​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നി​ർ​ത്ത​ലാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി. മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീസ് പ​രി​ധി​യി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ലി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ്വ​കാ​ര്യ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ പൂ​ർ​ണ​മാ​യി ന​ട​ത്താ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വാ​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്നു മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീസ് പ​രി​ധി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​രു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി. ആ​ഴ്ച​യി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​വേ​ലി​ക്ക​ര​യി​ലും തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ക​രി​മു​ള​യ്ക്ക​ലി​ലു​മാ​ണു ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു പു​തി​യ മാ​ന​ദ​ണ്ഡ‍​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​പ്പോ​ഴാ​ണു ക​രി​മു​ള​യ്ക്ക​ലി​ൽ സ്വ​കാ​ര്യ​വ്യ​ക്തി ത​യാ​റാ​ക്കി​യ ഗ്രൗ​ണ്ടി​ലേ​ക്കു മാ​റ്റി ഉ​ത്ത​ര​വാ​യ​ത്.

മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി റീ​ജ​ണ​ൽ വ​ർ​ക്‌​ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കാ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച ആ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് ത​യാ​റാ​ക്കു​ന്ന​തി​നു ന​ട​പ​ടി പു​രോ​ഗ​മി​ക്ക​വേ​യാ​ണു മാ​വേ​ലി​ക്ക​ര​യി​ലെ ടെ​സ്റ്റ് നി​ർ​ത്ത​ലാ​ക്കി​യ​ത്. റീ​ജ​ണ​ൽ വ​ർ​ക്‌​ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തു വ​രെ മാ​വേ​ലി​ക്ക​ര​യി​ലെ ടെ​സ്റ്റ് മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നു എംഎൽഎ മന്ത്രിക്േകു നൽകിയ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.