അന്തരിച്ചത് ക​ട​ലോ​ര​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പി​യ വൈദികൻ
Friday, June 14, 2024 12:01 AM IST
ആ​ല​പ്പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നും മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി​ക്കും വേ​ണ്ടി നി​രാ​ഹാ​രസ​മ​ര​വും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചും ന​ട​ത്തി ക​ട​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ​പ്പി​നെ​തി​രേ പോ​രാ​ടി​യ വൈ​ദി​ക​നാ​ണ് അ​ന്ത​രി​ച്ച ഫാ. ​ത​മ്പി ക​ല്ലു​പു​ര​യ്ക്ക​ല്‍. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ നേ​താ​വാ​യി​രു​ന്ന ഫാ. ​ത​മ്പി മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ലെ ഔ​ട്ട് ബോ​ര്‍​ഡ് എ​ന്‍​ജി​നു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ്ണെ​ണ്ണ​യ്ക്ക് സ​ബ്‌​സി​ഡി വേ​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി ആ​ദ്യ​മാ​യി സ​മ​ര​മു​ഖം തു​റ​ന്നു. ഒ​റ്റ​മ​ശേ​രി പ​ള്ളി വി​കാ​രി​യാ​യി​രി​ക്കെ 1984 മു​ത​ല്‍ മ​ത്സ്യ​മേ​ഖ​ല​യി​ലെ സ​മ​ര​മു​ഖ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യെ സ​ന്ദ​ര്‍​ശി​ച്ച് മ​ണ്ണെ​ണ്ണ​യ്ക്ക് സ​ബ്‌​സി​ഡി വി​ഷ​യം ആ​ദ്യ​മാ​യി ഉ​ന്ന​യി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്.

അ​ര്‍​ത്തു​ങ്ക​ല്‍ ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ട ബോ​ട്ടു​ക​ളെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ ക​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ങ്ങ​ളെത്തുട​ര്‍​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ര്‍​ത്തു​ങ്ക​ല്‍ പോ​സ്റ്റ് ഓ​ഫീസ് ഉ​പ​രോ​ധി​ച്ച​പ്പോ​ള്‍ ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ക​ലാ​ശി​ച്ചു. ജൂ​ണ്‍, ജൂ​ലൈ , ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ 90 ദി​വ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ഓ​ഫീസി​നു മു​ന്നി​ല്‍ 12 ദി​വ​സം ഫാ. ​ത​മ്പി നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.

തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ത​ക​ഴി കു​ന്നു​മ്മ പ​ള്ളി​യി​ല്‍ വി​കാ​രി​യാ​യ അ​ദ്ദേ​ഹം അ​വി​ടെ ക​ര്‍​ഷ​ക​രെ​യും സം​ഘ​ടി​പ്പി​ച്ചു. ചേ​ര്‍​ത്ത​ല​യി​ല്‍ വി​ശ്ര​മജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഫാ. ​ത​മ്പി.