മഴവെള്ളത്തിൽ മുങ്ങി കുട്ടനാട്ടിലെ വീടുകള്‍
1424665
Friday, May 24, 2024 10:58 PM IST
കുട്ടനാട്: ചമ്പക്കുളം ഗോവേന്ത പാടശേഖര പ്രദേശത്ത് അടുത്ത കൃഷിക്കായി തയാറാക്കുന്നതിന്റെ ഭാഗമായി പാടശേഖരത്തിലെ പെട്ടിയും പറയും മാറ്റിയതിനൊപ്പം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്നു വീടുകള്‍ വെള്ളത്തിലായി.
പാടശേഖരത്തിന്റെ മടകുത്തി ജലനിരപ്പ് കുറയ്ക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തത് വെള്ളപ്പൊക്കത്തിനു കാരണമായി. പെയ്ത്തുവെള്ളം നിറഞ്ഞ് ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പാടശേഖരസമിതികളുടെ പരാതികൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഇതിനിടെ കാലവര്‍ഷക്കെടുതികളെ നേരിടാന്‍ കുട്ടനാട് സജ്ജമാണെന്നു തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു. പാടശേഖരത്തിലെ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്താത്തതാണു കുട്ടനാട്ടില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കക്കെ ടുതി രൂക്ഷമാക്കിയത്.
ഇക്കാര്യത്തില്‍ പാടശേഖരസമിതികള്‍ ജാഗ്രത പാലിക്കണമെന്ന് എംഎൽഎ. അടിയന്തരഘട്ടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുത കണക്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി കണക്ഷന് പാടശേഖരങ്ങളിലെ മോട്ടോര്‍ തറകളില്‍നിന്നു വി ഛേദിക്കാതെ അടിയന്തര ഘട്ടങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും എംഎല്‍എ പറഞ്ഞു.