മോദി പറയുന്ന ഗാരന്റികൾ നുണകൾ: ഡി. രാജ
1417763
Sunday, April 21, 2024 5:12 AM IST
ചാരുംമൂട്: മോദി പറയുന്ന ഗാരന്റികള്‍ നുണകളാണെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. മാവേലിക്കര പാർലമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം താമരക്കുളത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.
പ്രതിവർഷം രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞത് വെറും നുണയായി മാറി. സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്ന് പറഞ്ഞിട്ട് ഒരു രൂപ പോലും എത്തിയില്ല. കര്‍ഷകരുടെ കഷ്ടതകള്‍ക്കു പരിഹാരമില്ല. എന്നിട്ടും പുതിയ ഗാരന്റികള്‍ പറഞ്ഞ് വോട്ടു നേടാനാണ് ശ്രമമെന്നും ഡി. രാജ പറഞ്ഞു. കെ. രാഘവന് അധ്യക്ഷത വഹിച്ചു.