ചേര്‍ത്തല: ഐഎന്‍ടിയുസി അരൂർ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ പ്രചാരണ വാഹന ജാഥ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ നിയമം കാറ്റിൽപ്പറത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധി എഴുത്താകും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. ജാഥകാപ്റ്റൻ കെ.പി. ശശികുമാറിന് സി.കെ. ഷാജിമോഹൻ പതാക കൈമാറി. സജീവ് പ്രഭാകരൻ, സുനില സിബി, ബിജി സന്തോഷ്, കെ.ജെ. ജോസഫ്, കെ.വി. സോളോമോൻ, സി.കെ. രാജേന്ദ്രൻ, സുരേഷ്ബാബു, ജ്യോതിഷ് തേങ്ങാതറ, വി.ഡി. കുമാരൻ, സജീവൻ, ടി.മുരളി, എം.കെ. സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.