കാല് തെന്നി കാറിനടിയില്‍പ്പെട്ടു; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം
1416990
Thursday, April 18, 2024 12:03 AM IST
ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ച് തിരികെ വീട്ടിൽ എത്തി കാറിൽനിന്ന് ഇറങ്ങിയപ്പോൾ കാൽവഴുതി കാറിന്റെ അടിയിലേക്ക് വീണ ഹെൽത്ത് ഇൻസ്പെക്ടറുടെ ദേഹത്തു കുടി കാർ കയറി ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരണപ്പെട്ടത്. സുഹൃത്തായ സാബുവിനൊപ്പം കാറിൽ യാത്രയ്ക്കു ശേഷം ശ്രീലാൽ വീടിനുമുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം.
കാറിൽനിന്നു പുറത്തിറങ്ങി വാതിൽ അടച്ച ഉടൻ ശ്രീലാൽ വഴുതി കാറിനടിയിലേക്ക് വീഴുകയായിരുന്നു.
കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുതന്നെ ശ്രീലാൽ മരണപ്പെട്ടു. അച്ഛൻ: പരേതനായ തമ്പാൻ അമ്മ: സരസ്വതി.