കെഎല്‍എം കായികമേള: പാറേല്‍ യൂണിറ്റിന് ഓവറോള്‍
1416782
Tuesday, April 16, 2024 10:38 PM IST
ചങ്ങനാശേരി: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) അതിരൂപതാതല കായികമേള ചങ്ങനാശേരി എസ് എച്ച് സ്കൂളില്‍ നടത്തി. സാഫ് ഗെയിംസ് ഗോള്‍ഡ് മെഡല്താരം സുമി സിറിയക് ഉദ്ഘാടനം ചെയ്തു. വ്യക്തികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതയ്ക്കും ശക്തി പകരുന്നതാണ് കായികമേളകളെന്ന് അവര്‍ പറഞ്ഞു. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, ജനറല്‍ കണ്‍വീനര്‍ വിജി കുന്നിപ്പള്ളില്, ഷാജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ പാറേല്‍ യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും രണ്ടാം സ്ഥാനം കൂത്രപ്പള്ളി യൂണിറ്റും കരസ്ഥമാക്കി. വടംവലിയില്‍ വെട്ടിമുകള്‍ യൂണിറ്റ് ഒന്നാംസ്ഥാനവും മാമ്മൂട് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അതിരൂപത സമിതിഅംഗങ്ങളായ സാജന് ജോയി, ജോമോന് ജോണ്‍, സജിമോന്‍ ജോര്‍ജ്, പ്രിജോഷ് ചാക്കോ, സാബു വര്‍ഗീസ്, സാം സെബാസ്റ്റ്യന്‍, പി.സി. മാത്യു, ജോസഫ് ജോണ്‍, മിനി റോയി, അന്നമ്മ ഷാജി, ഷൈനി തോമസ്, സ്മിനു ജോസഫ്, മിനി സിബിച്ചന് എന്നിവര്‍ നേതൃത്വം നല്കി.