വേനല്‍ പാഠം സമ്മര്ക്യാമ്പിനു വൈഎംസിഎയിൽ തുടക്കം
1416542
Monday, April 15, 2024 11:52 PM IST
ആലപ്പുഴ: വേനലവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികളുടെ 'വേനല്‍ പാഠം' സമ്മര്ക്യാമ്പിനു തുടക്കം. പരിശീലകന് ബാസ്കറ്റ് ബോള്‍ നല്കി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണില്‍ കളിച്ചും ടിവി കണ്ടും അവധിക്കാലം കളയാതെ കുട്ടികള്‍ക്ക് കായിക പരിശീലനവും മാനസിക ഉല്ലാസവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വേനല്‍ പാഠം സമ്മര്‍ ക്യാമ്പ് ആരംഭിക്കുന്നതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ജി. വിഷ്ണു, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ സി.വി. ബിജിലാല്‍, ഇന്ത്യന്‍ ബാങ്ക് മാനേജര്‍ കെ.ആര്. പ്രേമചന്ദ്രന്, അഡ്വ. കുര്യന് ജയിംസ്, ടി. കെ. അനില്‍, ടി. ജയമോഹന്, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, വൈഎംസിഎ ബോര്‍ഡ് മെമ്പര്‍മാരായ ഡോ. കുര്യപ്പന് വര്‍ഗീസ്, റോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്യാന്‍- വൈഎംസിഎ. 8281228328, മുഹമ്മ 99614 12357, മരാരിക്കുളം 79070 07919, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 94009 01432.