വീടുകയറി ആക്രമണം: സിപിഎം നേതാവ് അറസ്റ്റിൽ
1416318
Sunday, April 14, 2024 5:00 AM IST
കായംകുളം: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ. ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം പണ്ടകശാലയിൽ സാജിദ് (34)ആണ് അറസ്റ്റിലായത്. ചേരാവള്ളി കൊല്ലകയിൽ സുര്യനാരായണന്റെ വീട് ആണ് ആക്രമിച്ചത്.
എംഎസ്എം കോളജിൽ സാജിദിന്റെ സംഘത്തിനെ ആക്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് സാജിദിന്റെ നേതൃത്വത്തിൽ ബൈക്കിൽ എത്തിയ പത്തംഗ സംഘം സൂര്യനാരായണന്റെ വീട് അക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ സാജിദ് പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. ഇന്നലെ രാവിലെ ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സാജിദിന്റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.