വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു
1415824
Thursday, April 11, 2024 10:57 PM IST
മാവേലിക്കര: വാഹനാപകടത്തിൽ പരിക്കേറ്റു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെന്നിത്തല ചെറുകോൽ ഈഴക്കടവ് മുയപ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (ഷിബു - 46) മരിച്ചു. കായംകുളം തിരുവല്ല സംസ്ഥാന പാതയിൽ പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിനു സമീപം ബുധനാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ഇവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി 108 ആംബുലൻസിൽ കയറ്റിയെങ്കിലും കൊണ്ടുപോകാൻ വൈകിയതായി ആരോപണമുണ്ട്. പരുക്കേറ്റ ആളിന്റെ ബന്ധുക്കൾ ആരും ഇല്ല എന്നു പറഞ്ഞാണു വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു താമസം നേരിട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ജിജ. മക്കൾ: ഷിജു, ഷാലു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന്.