കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1397027
Sunday, March 3, 2024 5:19 AM IST
ഹരിപ്പാട്: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുമാരപുരം എരിക്കാവ് സുനിൽ നിവാസിൽ സോമദത്തൻ (77) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ കെ.വി. ജെട്ടി പെട്രോൾപമ്പിനു സമീപം ഇന്നലെ രാവിലെ 9. 30 നായിരുന്നു അപകടം.
പമ്പിൽനിന്ന് പെട്രോൾ നിറച്ചശേഷം റോഡിലേക്ക് കയറുന്നതിനിടയിൽ എറണാകുളത്തേക്കു പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ പരേതയായ നളിനി. മക്കൾ: ആശദത്ത്, പരേതനായ സുനിൽദത്ത്. മരുമക്കൾ: അശോകൻ, ദീപ്തി. സംസ്കാരം ഞായർ രാവിലെ 11ന്.