ഒ​ളി​മ്പ്യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ സേ​വ്യ​ര്‍ കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി
Friday, March 1, 2024 11:19 PM IST
എ​ട​ത്വ: അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ് ഒ​ളി​മ്പ്യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ സേ​വ്യ​റി​നെ കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​സി​യേ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ നീ​ന്ത​ല്‍ താ​ര​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 1998 മു​ത​ല്‍ 2009 വ​രെ 11 വ​ര്‍​ഷം 50 മീ​റ്റ​ര്‍ ഫ്രീ​സ്‌​റ്റൈ​ല്‍ നീ​ന്ത​ലി​ല്‍ ദേ​ശീ​യ റെ​ക്കോ​ര്‍​ഡ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു.

22.89 സെ​ക്ക​ന്‍റുമാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റെ​ക്കോ​ര്‍​ഡ് സ​മ​യം. ദേ​ശീ​യത​ല​ത്തി​ല്‍ 75 സ്വ​ര്‍​ണ​വും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ 40 മി​ക​ച്ച ഫി​നി​ഷു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 1996 ല്‍ ​അ​റ്റ്‌​ലാ​ന്റ​യി​ലും 1990 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ഏ​ഷ്യ​ന്‍ ഗെ​യിം​സു​ക​ളി​ലും പ​ങ്കെ​ടു​ത്ത ഒ​ളി​മ്പ്യ​നാ​യ സേ​വ്യ​ര്‍ നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ലെ സീ​നി​യ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​റാ​ണ്.

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ ഇ​ദ്ദേ​ഹം 1993, 1997, 1999 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബെ​സ്റ്റ് സ്‌​പോ​ര്‍​ട്‌​സ്മാ​ന്‍ അ​വാ​ര്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​യി​ല്‍ നി​ന്നു സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നു അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി. സൗ​ത്ത് ഏ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഗ​യിം​സി​ല്‍ 23 സ്വ​ര്‍​ണ​വും 1989 മു​ത​ല്‍ 2003 വ​രെ ഓ​ള്‍ ഇ​ന്ത്യ റെ​യി​ല്‍​വെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 83 സ്വ​ര്‍​ണ​വും കൂ​ടാ​തെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.


എ​ട​ത്വ ച​ങ്ങങ്ക​രി മ​ണ​മേ​ല്‍ പ​രേ​ത​നാ​യ എം.​ജെ. സേ​വ്യ​റി​ന്‍റെയും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. അ​ന്ത​ര്‍​ദ്ദേ​ശി​യ അ​ത്‌​ല​റ്റ് താ​രം മോ​ളി ചാ​ക്കോ​യാ​ണ് ഭാ​ര്യ. എ​ലി​സ​ബേ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍ (ജ​ര്‍​മ​നി), മാ​ര്‍​ക്ക് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. സെ​ബാ​സ്റ്റ്യ​ന്‍ സേ​വ്യ​റി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്കു​മെ​ന്ന് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ജോ​ര്‍​ജി​യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജി​ജി ചു​ടു​ക്കാ​ട്ടി​ല്‍, സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ കെ. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.