പെട്ടിവണ്ടിയും കാറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
1396479
Thursday, February 29, 2024 11:26 PM IST
എടത്വ: പെട്ടിവണ്ടിയും നാനോകാറും കൂട്ടിയിടിച്ചു. കാര്‍ യാത്രക്കാരും പെട്ടിവണ്ടി ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. എടത്വ- ഹരിപ്പാട് റോഡില്‍ മങ്കോട്ടച്ചിറ ജംഗ്ഷനു സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
ഹരിപ്പാട്ട് നിന്ന് എടത്വയ്ക്കു വരുകയായിരുന്ന വെട്ടുതോട് സ്വദേശിയുടെ കാറും വണ്ടാനം സ്വദേശിയുടെ പെട്ടിവണ്ടിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എടത്വ പോലീസ് മേല്‍നടപടികൾ സ്വീകരിച്ചു.