സെന്റ് അലോഷ്യസ് എച്ച്എസ്എസിൽ ടെക്നോളജി ഫെയറും എക്സിബിഷനും
1396473
Thursday, February 29, 2024 11:26 PM IST
എടത്വ: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച അടല്‍ ടിങ്കറിംഗ് ലാബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ലാബിന്റെ നേതൃത്വത്തില്‍ ടെക്നോളജി ഫെയറും എക്സിബിഷനും നടത്തി.
എടത്വ സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസി. പ്രഫ. ഡോ. സിജോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്ത് സെമിനാര്‍ നയിച്ചു. പ്രധാന അധ്യാപകന് ടോം ജെ. കൂട്ടക്കര അധ്യക്ഷത വഹിച്ചു. 2023-24 ഇന്‍സ്പെയര്‍ മാനക് അവാര്‍ഡ് ജേതാക്കളായ മനോ ടോം ദേവസ്യ, സാവിയോ ആന്റോ, ജറോം മാത്യു, ബെന്‍ ആന്റണി എന്നിവരെ തലവടി ഫെഡറല്‍ ബാങ്ക് ശാഖ ആദരിച്ചു. ബ്രാഞ്ച് മാനേജര്‍ ലബ് ലൂ തോമസ് ഉപഹാരങ്ങള്‍ നല്കി. ജാനറ്റ് ജോസ്, കിരണ്‍ വിജയ്, ജ്യുവല്‍ എസ്. അത്തിക്കളം, എടിഎല്‍ കോ-ഓര്‍ഡിനേറ്റര്‍ ജെസ്റ്റില്‍ കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആഡ്വിനോ, റാസ്പ്ബെറി പൈ പ്രോഗ്രാമബിള്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള വിവിധ സെന്‍സറുകളും റോബോട്ടിക്ക് കാറുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സ്കൂളിലെയും അടല്‍ ടിങ്കറിംഗ് ലാബില്‍ പരിശീലനം തേടുന്ന ഇതര സ്കൂളുകളിലെയും വിദ്യാര്‍ഥികൾ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നവസാങ്കേതിക വിദ്യകളിലേക്ക് വാതായനം തുറന്നുകൊടുക്കുന്നതായിരുന്നു പ്രദര്‍ശന വിഭവങ്ങള്‍.