മെഡിക്കൽ ക്യാമ്പ്
1396218
Thursday, February 29, 2024 1:55 AM IST
ചേര്‍ത്തല: ടൗൺ റോട്ടറി ക്ലബും ചേർത്തല ഹോമിയോ ആശുപത്രി ആയുഷ്മാൻഭവ യൂണിറ്റും സംയുക്താഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. റോട്ടറി ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് അസി. ഗവർണർ എം.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ലാൽജി അധ്യക്ഷത വഹിച്ചു.
ഡോ. സന്ധ്യാ ആർ. കമ്മത്ത്, അബ്ദുൾ ബഷീർ, ഡോ. ചൈതന്യ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഹേമ തിലക്, ഡോ. വീണമോൾ, തങ്കച്ചൻ ടി. കടവൻ, എൻ.ജി. നായർ, സൈറസ്, ജിതേഷ് നമ്പ്യാർ, വാർഡ് കൗൺസിലർ എ. അജി, മനോജ് കുര്യാക്കോസ്, ശ്രീകല, വിദ്യാ, സീമ, രാജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.