പൂഞ്ഞാറിൽ വൈദികനെ സംഘംചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചു
1395503
Sunday, February 25, 2024 11:27 PM IST
ആലപ്പുഴ: പൂഞ്ഞാറിൽ വൈദികനു നേരെ ഉണ്ടായ അക്രമ സംഭവത്തിൽ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു. വൈദികരുടെ നേരെ ഉണ്ടാകുന്ന ഇതുപോലുള്ള ആക്രമണങ്ങളെ എന്ത് വിലകൊടുത്തും നേരിടുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു നാഷണൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അൽഫോൺസ് പെരേര (കൊല്ലം) പറഞ്ഞു.
ഇതിന്റെ പിന്നിലുള്ള എല്ലാ സാമൂഹ്യവിരുദ്ധരെയും ലോകത്തിന്റെ മുൻപിൽ വെളിപ്പെടുത്തണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതുവരെ സമര രംഗത്ത് നിൽക്കാൻ യൂണിയൻ തയാറാണെന്നും അഭിപ്രായപ്പെട്ടു.
യോഗത്തിൽ നാഷണൽ കോഡിനേറ്റർ ബാബു അത്തിപ്പൊഴിയിൽ (ആലപ്പുഴ), സംസ്ഥാന പ്രസിഡന്റ് സി .ജെ ജയിംസ്, സെക്രട്ടറി ഫ്രാൻസി ആന്റണി (തൃശ്ശൂർ), ആൻറണി എൽ. തൊമ്മന (ചാലക്കുടി),ദേവസഹായം (സുൽത്താൻപേട്ട് ) ബേബി സൈമൺ (പാലാ) ജോൺ തേവേരത്ത് (മാവേലിക്കര )എന്നിവർ പ്രസംഗിച്ചു.
തത്തംപള്ളി : പൂഞ്ഞാർ ഫോറോന പള്ളിയിൽ വൈദികനെതിരായി നടന്ന അക്രമങ്ങളിൽ പ്രതിക്ഷേധിച്ച് തത്തംപള്ളി സെന്റ് മൈക്കിൾസ് ഇടവകയുടെ നേത്യത്വത്തിൽ പ്രതിഷേധയോഗം നടത്തപ്പെട്ടു ഇടവക വികാരി ഫാ. ജോസഫ് പുതുപറമ്പിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം അപലപനീയമാണെന്നും എല്ലാ മതങ്ങൾക്കും ഒരുപോലെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസി.വികാരി ഫാ. ജോയൽ പുന്നശ്ശേരി, ഫാ. റോയി കട്ടക്കയം, ബിനു വടകര തുടങ്ങിയവർ പ്രസംഗിച്ചു.