എ​ട​ത്വ കോ​ള​ജി​ല്‍ ഇ​ന്‍റര്‍കൊള​ീജി​യ​റ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണമെ​ന്‍റിനു തുടക്കം
Wednesday, February 21, 2024 11:46 PM IST
എടത്വ: ​സെന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ആ​ര്‍​ച്ച്ബി​ഷപ്പ് മാ​ര്‍ കാ​വു​കാ​ട്ട് ട്രോ​ഫി​ക്കുവേ​ണ്ടി​യും ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം ട്രോ​ഫി​ക്കും വേ​ണ്ടി​യു​ള്ള 35-ാ മത് അ​ഖി​ല കേ​ര​ള ഇ​ന്‍റര്‍ കൊ​ളീ​ജിയ​റ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണമെ​ന്‍റ് ആ​രം​ഭി​ച്ചു.
കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഇ​ന്ദു​ലാ​ല്‍ ജി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​അ​രു​ണ്‍ കു​മാ​ര്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ജി ജോ​സ​ഫ്, ടൂ​ര്‍​ണ​മെന്‍റ് ക​ണ്‍​വീ​ന​റും കോ​ള​ജ് ബ​ര്‍​സാ​റു​മാ​യ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക്, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​ജു ലൂ​ക്കോ​സ്, ഫാ. ​ബ്രി​ന്‍റോ മ​ന​യാ​ത്ത്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഫെ​ബി​ൻ സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എ​ട്ട് കോ​ള​ജ് ടീ​മു​ക​ളാ​ണ് മ​ത്സര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്‌​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേരി നാ​ലു ഗോ​ളു​ക​ള്‍​ക്ക് ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് മാ​വേ​ലി​ക്ക​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ല്‍ മ​ത്സ​രം നാളെ വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കും.