പാചകവാതകം ചോർന്നു; അപകടം ഒഴിവായി
1376913
Saturday, December 9, 2023 12:39 AM IST
അമ്പലപ്പുഴ: പാചകവാതകം ചോർന്നു. വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഫിഷറീസ് ഓഫീസിന് കിഴക്ക് ദ്വാരകയിൽ വാമദേവന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് വാമദേവന്റെ മാതാവ് സുബലക്ഷ്മി അടുക്കളയിൽ പാചകവാതക സ്റ്റൗവിൽ പാചകം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമെത്തിച്ച പാചക വാതകം ചോരുകയായിരുന്നു. ഉടൻ തന്നെ മരുമകൾ പ്രഭ നനഞ്ഞ ചാക്ക് ചോർന്ന പാചക വാതകത്തിന് മുകളിലേക്കിടുകയായിരുന്നു. തുടർന്ന് അടുക്കളയിൽനിന്ന് പാചകവാതകം പുറത്തെത്തിച്ചു. അപ്പോഴേക്കും പാചകവാതകം മുഴുവൻ ചോർന്നിരുന്നു. ആർക്കും അപകടമില്ല.