അന്ധകാരനഴി പൊഴിമുറിച്ചു
1339756
Sunday, October 1, 2023 10:45 PM IST
തുറവുർ: അന്ധകാരനഴി പൊഴിമുറിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെതുടർന്നാണ് പൊഴിമുറിക്കാൻ തുടങ്ങിയത്. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചത്.
ശക്തമായ കാലവർഷത്തെ ത്തുടർന്ന് കടക്കരപ്പള്ളി, പട്ടണക്കാട്, തുറവുർ, കുത്തിയതോട്, കോടംതുരുത്ത്, വയലാർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇന്നലെ വൈകിട്ടോടെയാണ് പൊഴി പൂർണമായി മുറിച്ച് കടലിലേയ്ക്ക് വെള്ളം ഒഴുക്കി തുടങ്ങിയത്. സ്പിൽവേ ഷട്ടറുകൾ പൂർണ മായും തുറക്കാത്തതിനാൽ ചെറിയ അളവിലാണ് വെള്ളം ഒഴുകി പോകുന്നത്. നിരവധി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് അഴിമുഖത്തെ മണൽ നീക്കം ചെയ്തത്.