മരങ്ങൾ വീണു
1339749
Sunday, October 1, 2023 10:35 PM IST
മാന്നാർ: മഴ ശക്തമായി തുടരുന്നതിനാൽ മരങ്ങൾ വീണുള്ള അപകടങ്ങളും ഏറുന്നു. ശക്തമായ കാറ്റിലും മഴയിലും ബുധനൂർ ഇലഞ്ഞിമേൽ മലയിൽ കിഴക്കെത്തിൽ ശ്രീകുമാറിന്റെ വീടിനു മുകളിൽ പുളിമരം വീണു വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
സംസ്ഥാനപാതയിൽ മരം ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. മാന്നാർ ഊട്ടുപറമ്പ് ജംഗ്ഷനിൽ ഹോമിയോ ആശുപത്രിക്കു സമീപം സ്വകാര്യവ്യക്തിയുടെ പറങ്കിമാവിന്റെ വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. കൂടാതെ ഹോമിയോ ആശുപത്രിയുടെയും ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു.