മടകുത്തിയ പണമില്ല; പാടശേഖരസമിതി ധർണ നടത്തി
1339239
Friday, September 29, 2023 10:42 PM IST
മങ്കൊമ്പ്: 2022ൽ മട കുത്തിയ ഇനത്തിൽ സർക്കാർ അനുവദിച്ച തുക നാളിതുവരെ കൈമാറാത്തതിൽ പ്രതിഷേധിച്ച് ചമ്പക്കുളം ചെമ്പടി ചക്കംകരി പാടശേഖരസമിതി ചമ്പക്കുളം കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പാടശേഖര സമിതി കൺവീനർ ജോർജുകുട്ടി മണ്ണുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഒരു വർഷത്തിലേറെയായി കർഷകസമിതി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അനുവദിച്ച തുക ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ തടഞ്ഞു വച്ചിരിക്കുകയാണ്. ഈ തുക ലഭിക്കാത്തതിനാൽ തുടർകൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഉടനടി തുക ലഭ്യമാക്കിയില്ലെങ്കിൽ നിരാഹാര സമരം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി മുന്നറിയിപ്പു നൽകി. സെക്രട്ടറി പി.പി.ജോസഫ് പള്ളത്തുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി മാത്യു, മാത്യു മണ്ണൂപ്പറമ്പ്്, വർഗീസ് മണ്ണുപറമ്പ്, അനു ജേക്കബ്, ജോർജുകുട്ടി തോമസ്, സന്തോഷ് താഴ്ത്തുരുത്ത്, മാത്യു തോമസ്, ഫിലിപ്പ്.സി. ചക്കൻകരി തുടങ്ങിയവർ പ്രസംഗിച്ചു.