തിരുനാളിനു കൊടിയേറി
1338777
Wednesday, September 27, 2023 10:41 PM IST
മങ്കൊമ്പ്: ചമ്പക്കുളം ഓർശലേം ദേവാലയത്തിൽ ജപമാല രാജ്ഞിയുടെ തിരുനാളിനു തുടക്കമായി. റെക്ടർ ഫാ. ഗ്രിഗരി ഓണംകുളം കൊടിയേറ്റി.
ഇന്നു വൈകുന്നേരം 4.15ന് ജപമാല, നൊവേന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ലദീഞ്ഞ്. നാളെ വെകുന്നേരം 4.15ന് ജപമാല, നൊവേന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ലദീഞ്ഞ്. 30ന് രാവിലെ പത്തിന് യാമാരാധന, വൈകുന്നേരം നാലിന് ജപമാല, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
തുടർന്ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. ബിജു ആലഞ്ചേരി, വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, തുടർന്ന് തിരുനാൾ പ്രദക്ഷിണം ഫാ. സിജോ കുറിശേരി. മരിച്ചവരുടെ ഓർമദിനമായ രണ്ടിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരിയിൽ ഒപ്പീസ്.