മില്ലറ്റ് കൃഷിരീതികളും ആരോഗ്യഗുണങ്ങളും: ക്ലാസ് 29ന്
1338520
Tuesday, September 26, 2023 11:23 PM IST
എടത്വ: മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയും മില്ലറ്റിന്റെ ആരോഗ്യഗുണങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെയും ഭാഗമായി തലവടി, എടത്വ കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും കേരള മില്ലറ്റ് മിഷന് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തലവടി പനയന്നൂര്‍ക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ലാസ് നടത്തും.
29ന് രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് അലി ചുള്ളില് ക്ലാസ് എടുക്കും. താത്പര്യമുള്ള എല്ലാ കര്‍ഷകരും ക്ലാസില്‍ പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ വര്‍ഷ ജോസഫ് അറിയിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിക്കും.