എംഎല്‍എ ഇടപെട്ടു: കുന്നം വഴി കെഎസ്ആര്‍ടിസി സര്‍വീസ് ഇന്ന് തുടങ്ങും
1337844
Saturday, September 23, 2023 11:30 PM IST
മാവേലിക്കര: തഴക്കര കുന്നം നിവാസികളുടെ ദീര്‍ഘകാല ആവശ്യം സഫലമാക്കി തഴക്കര പഞ്ചായത്തിലെ കുന്നം ജംഗ്ഷന് വഴി കെഎസ്ആര്‍ടിസി സര്‍വീസ് അനുവദിച്ചു.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ മുന്‍കൈയെടുത്തതോടെയാണ് നാട്ടുകാരുടെ സ്വപ്നം സാധ്യമായത്. ലഭിച്ച നിവേദനങ്ങൾ എംഎല്‍എ ഗതാഗത മന്ത്രിക്കും കളക്ടര്‍ക്കും കൈമാറി.
ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എ ശക്തമായി ആവശ്യം ഉന്നയിച്ചതോടെയാണ് സര്‍വീസ് അനുവദിച്ചു കിട്ടിയത്.
ശനി രാവിലെ ഹരിപ്പാട്ട്നിന്നു പുറപ്പെടുന്ന പത്തനംതിട്ട സര്‍വീസ് 9.20 ന് കുന്നം ജംഗ്ഷനിലെത്തും. ഇവിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കുന്നം ജംഗ്ഷന് വഴി കൊല്ലകടവിലെത്തുന്ന ബസ് കൊല്ലം-തേനി ദേശീയപാത വഴി കൊച്ചാലുംമൂട്ടിലെത്തി പന്തളത്തിന് പോകും. പരീക്ഷണാടിസ്ഥാനത്തില്‍ 14 ദിവസം സര്‍വീസ് നടത്തും. സര്‍വീസ് തുടരുന്നത് വരുമാനവും ജനത്തിന്റെ പ്രതികരണവും അനുസരിച്ചാവും. ആവശ്യമെങ്കില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
മാവേലിക്കര-പന്തളം റോഡില്‍ പൈനുംമൂട് ജംഗ്ഷനില്‍നിന്നു നേരേ കിഴക്കോട്ടുള്ള കൊല്ലകടവ് ഫെറി റോഡിലാണ് (പൈനുംമൂട്-കൊല്ലകടവ് റോഡ്) കുന്നം ജംഗ്ഷൻ. കുന്നം എച്ച്എസ്എസും ബിഎഡ് കോളേജും സ്ഥിതിചെയ്യുന്ന ഇവിടം വഴി കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്.
ഇതുവഴി ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിലച്ചു.