ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു
1337077
Thursday, September 21, 2023 12:15 AM IST
അമ്പലപ്പുഴ: സിഗ്നൽ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു പടിഞ്ഞാറ് ഗീതാ വിഹാറിൽ വിജയൻപിള്ള (73)യാണ് മരിച്ചത്. ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 3.30 നായിരുന്നു അപകടം.
ആലപ്പുഴയിൽനിന്ന് ഹരിപ്പാട്ടേക്കുപോയ ഓർഡിനറി ബസ് ജംഗ്ഷനിൽ റെഡ് സിഗ്നൽ കിടന്നിട്ട് മുന്നോട്ടെടുക്കുമ്പോൾ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ടു. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ രാത്രി 10 നാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.