പെൻഷനേഴ്സ് യൂണിയൻ കുടുംബമേള
1336791
Tuesday, September 19, 2023 10:59 PM IST
ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വയലാർ യൂണിറ്റ് കുടുംബമേള വയലാർ മധ്യം എസ്എൻഡിപി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൾ അസീസ് അധ്യക്ഷനായി. വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, സംസ്ഥാന വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി, കെ.കെ. രാജപ്പൻ പിള്ള, എം.ജി. നായർ, കവിതാ ഷാജി തുടങ്ങിയവർ പ്രസംഗി ച്ചു