ചുമതലയേറ്റു
1301678
Sunday, June 11, 2023 2:19 AM IST
മാന്നാർ: മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സുജിത്ത് ശ്രീരംഗം ചുമതലയേറ്റു. അന്തരിച്ച മുൻ ബ്ലോക്ക് പ്രസിഡന്റ് പെരുവൻകുളത്ത് പി.കെ. ഭാസ്കരൻനായരുടെ വസതിയിൽ കൂടിയ യോഗത്തിൽ ചുമതല ഒഴിഞ്ഞ പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.