എസ്ബി കോളജിന് അഭിമാനം അഖിലേന്ത്യാ റാങ്കിംഗില്‍ 54-ാം സ്ഥാനം
1300392
Monday, June 5, 2023 11:17 PM IST
ചങ്ങനാശേരി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) 2023 ല്‍, ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ് ഓട്ടോണമസ് കോളജിന് മികച്ച നേട്ടം. സര്‍വേയില്‍ പങ്കെടുത്ത 2746 കോളജുകളില്‍ 54-ാം സ്ഥാനമാണ് എസ്ബി കരസ്ഥമാക്കിയത്. ഉയര്‍ന്ന വിജയ ശതമാനവും മികച്ച പ്ലേസ്മെന്റും അടിസ്ഥാന സൗകര്യങ്ങളുടെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലും ഗവേഷണ മേഖലയിലെ ഉയര്‍ന്ന നേട്ടങ്ങളുമൊക്കെയാണ് കഴിഞ്ഞ വര്‍ഷത്തെ 62 റാങ്കില്‍നിന്നും 54 റാങ്കില്‍ എത്താന്‍ സഹായമായത്. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഉന്നത നിലവാരം നിലനിര്‍ത്താൻ ഇത് ഞങ്ങളെ പ്രതിജ്ഞാ ബദ്ധരാക്കുന്നുവെന്നും പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് പറഞ്ഞു.
തുക അനുവദിച്ചു
മങ്കൊമ്പ്: വീയപുരം മുളയ്ക്കാം തുരുത്തി റോഡിലെ അറ്റകുറ്റപ്പണികൾക്കായി 40 ലക്ഷം രൂപ അനുവദിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. എടത്വ മുതൽ മാമ്പുഴക്കരി വരെയും കിടങ്ങറ മുതൽ മുളയ്ക്കാംതുരുത്തി വരെയുമുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾക്കാണ് തുക അനുവദിച്ചത്. വിയപുരം - മുളയ്ക്കാംതുരുത്തി റോഡിന്റെ നിർമാണത്തിനായി റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ അനുവദിച്ചിരുന്നു.