ആലപ്പുഴ: തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ഒമ്പതിനു രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് അലപ്പുഴ നഗരസഭ ടൗണ്‍ ഹാളിലേക്കു മാറ്റി.
2019ലെ തീരദേശ പരിപാലന നിയമപ്രകാരം (സിആര്‍ഇസെഡ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്) തയാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖാമൂലമോ നല്‍കാം.
ജില്ലയിലെ നാലു നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. coastal.keltron.org, keralaczma.gov.in എന്നീ വെബ്സൈറ്റുകളിലും കളക്ടറേറ്റ്, നഗരാസൂത്രണ ഓഫീസ്, തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാനിന്റെ കരട് ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മെമ്പര്‍, സെക്രട്ടറി കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ kczmasandtd@ gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ coastal.keltron.org എന്ന വെബ്സൈറ്റിലൂടെയോ നല്‍കാം. ഫോണ്‍: 0477 253390.