വെള്ളിത്തിരയിലെ താരത്തിളക്കം ഇനി നാടക കലാകാരന്മാർക്കും സ്വന്തം
1300139
Sunday, June 4, 2023 11:27 PM IST
മുഹമ്മ: വെള്ളിത്തിരയിലെ താര ത്തിളക്കം ഇനി നാടക കലാകാരന്മാർക്കും സ്വന്തം. നാടക കലാകാരന്മാർക്ക് സിനിമയിൽ അവസരമൊരുക്കാൻ സവാക്ക് ഓഫ് ഇന്ത്യ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തണ്ണീർമുക്കം, കണ്ണങ്കര, മുഹമ്മ മേഖലകളിലായി ചിത്രീകരണം പൂർത്തിയാകുന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം സവാക്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ആശ്രമം ചെല്ലപ്പനാണ് നിർവഹിക്കുന്നത്.
അഭിനയ മികവിന്റെ തികവുള്ള ഒട്ടേറെ നാടക കലാകാരന്മാർ ഉണ്ടെങ്കിലും സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനാണ് സവാക് ഓഫ് ഇന്ത്യ ഫിലിംസ് ശ്രമിക്കുന്നതെന്ന് ആശ്രമം ചെല്ലപ്പൻ പറഞ്ഞു. മൊബൈൽ ഫോണുകളിലൂടെ മൊട്ടിടുന്ന. പ്രണയബന്ധങ്ങൾ സമൂഹത്തിൽ സൃഷ്ടിയ്ക്കുന്ന പ്രത്യാഘാതങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലാണ് സിനിമയുടെ ഇതിവൃത്തം .ചന്ദന അരവിന്ദ് നായികയും ആരോമൽ നായകനായും വേഷമിടുന്ന ചിത്രത്തിൽ പ്രിയ ലക്ഷ്മി, ശാന്താദേവി ,ജോസി ഫോക് ലോർ ,കുഞ്ഞുമോൻ, സലാം അമ്പലപ്പുഴ, രാജേഷ് നാരായണൻ, പ്രവീൺ ,പ്രിൻസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
തോട്ടപ്പള്ളി സുബാഷ് ബാബു എഴുതിയ ഗാനങ്ങൾക്ക് ജോജോ ജോൺ സംഗീതം നൽകിയിരിക്കുന്നു. ഷാജി, സതീഷ് പണിക്കർ, വിനയശ്രീ, ചെമ്പിൽ ജിത്ത് എന്നിവരാണ് സഹസംവിധായകർ. മുഹമ്മ ധനരാജാണ് പിആർഒ എം.കെ.രാധാമണി, പ്രാഞ്ഞാസ് അറയ്ക്കൽ, ജോസ് ഫോക് ലോർ, അഡ്വ.വി.എസ് ഭാസ്്കരൻ എന്നിവരാണ് പശ്ചാത്തല ശിൽപ്പികൾ.