മാവേലിക്കര താലൂക്കുതല അദാലത്ത് ഇന്ന്
1299508
Friday, June 2, 2023 11:13 PM IST
ആലപ്പുഴ: മന്ത്രിമാരുടെ മാവേലിക്കര താലൂക്കുതല പരാതിപരിഹാര അദാലത്ത് ഇന്ന് രാവിലെ ഒമ്പത് മുതല്‍ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടു മുതല്‍ പരാതികള്‍ നല്‍കാം.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
എ.എം ആരിഫ് എംപി, കൊടുക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എ മാരായ എം.എസ്. അരുണ്‍കുമാര്‍, യു. പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ ദാസ്, എസ്. രജനി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ സി. ബാബു, ജില്ല പഞ്ചായത്തംഗങ്ങളായ നികേഷ് തമ്പി, തുഷാര, ജി. ആതിര തുടങ്ങിയവര്‍ പങ്കെടുക്കും.
ചെങ്ങന്നൂരിൽ നാളെ
പരാതിപരിഹാര അദാലത്ത് കരുതലും കൈത്താങ്ങും നാളെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യസാന്നിധ്യമാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സൂസമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന് പി. വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. പത്മാകരന്, സുനിമോള്‍, പ്രസന്ന രമേശന്, കെ.ആര്. മുരളീധരന് പിള്ള, ടി.വി. രത്നകുമാരി, പുഷ്പലത മധു, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകൾ/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ -തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷാ പെന്ഷന്, പരിസ്ഥിതി മലിനീകരണം, തെരുവു നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രണങ്ങളില്‍ നിന്നുളള സംരക്ഷണം, വിവിധ സ്കോളര്‍ഷിപ്പ് സംബന്ധിച്ച പരാതികള്‍/ അപേ്ഷകള് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗിണിക്കുന്നത്.
അല്ലാതുള്ള പരാതികള്‍ ലഭിക്കുന്നത് മന്ത്രിമാര്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തീരുമാനത്തിനായി കൈമാറുകയും ചെയ്യും. ലഭിക്കുന്ന പരാതികളില്‍ സമയ ബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക സെല്‍ തുടര്‍ന്ന് നിലവില്‍ വരും.