ഒന്നാം ക്ലാസിൽ ഇത്തവണയും റിക്കാർഡ് വിദ്യാർഥികളുമായി നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ
1299295
Thursday, June 1, 2023 11:04 PM IST
അമ്പലപ്പുഴ: ഒന്നാംക്ളാസിൽ ഇത്തവണയും റിക്കാർഡ് വിദ്യാർത്ഥികളുമായി നീർക്കുന്നം എസ് ഡി വി ഗവ യു പി സ്കൂൾ. അഞ്ചു ഡിവിഷനുകളിലായി 145 വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 126 ആയിരുന്നു. ഇത്തവണ ഒന്നാം ക്ലാസിലടക്കം ഇനിയും വിദ്യാർത്ഥികൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയാണ് ഉള്ളത്.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന നീർക്കുന്നം സ്കൂളിൽ ആകെയിപ്പോൾ 1701 വിദ്യാർത്ഥികളാണുള്ളത്. അമ്പലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്.
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ
ആലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവവും നവാഗതരെ സ്വീകരിക്കലും നടന്നു. മാനേജർ സിസ്റ്റർ കുസുമം റോസ് സിഎംസി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സതീദേവി എം.ജി. ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ദീപുരാജ് അവതരിപ്പിച്ച മിമിക്രിയും മാജിക്കും ഒന്നിച്ച മി മാഷോ പ്രവേശനോത്സവ ചടങ്ങുകൾക്കു മാറ്റുകൂട്ടി.
ഹെഡ്മിസ്ട്രസ് ലിജി സെബാസ്റ്റ്യൻ, ജോൺസൺ ജോസഫ്, ലിൻസ് ജോർജ്, പ്രിയങ്കാ മോൾ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ആനി ജോസ്, സിസ്റ്റർ റാണി മരിയ, സോജൻ ജോസഫ്, റെജി എം. കുഞ്ചെറിയ, സെനിയമ്മ എബ്രഹാം, ബീനാ തോമസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി.
കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ
മങ്കൊമ്പ്: കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ പ്രവേശനോത്സവവും പ്രതിഭാസംഗമവും കെസിഎസ്എൽ അതിരൂപത ഡയറക്ടർ ഫാ. സിനു വേലങ്ങാട്ടുശേരി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോസഫ് പുതുവീട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്, സീനിയർ അസി. റോഷ്നി ജേക്കബ്, സിസ്റ്റർ കൃപ എഫ്സിസി തുടങ്ങിയവർ പ്രസംഗിച്ചു.
ചമ്പക്കുളം എസ്എച്ച്യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം ചമ്പക്കുളം പഞ്ചായത്തംഗം തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ചാക്കോ ആക്കാത്തറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു സേവ്യർ, പിടിഎ പ്രസിഡന്റ് ബിജു ജോസ് നെറ്റിത്തറ, അധ്യാപകരയായ പി.എ. അജയ്, ആൻസ് മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.
പുളിങ്കുന്ന് ഗവ.എൽപി സ്കൂളിൽ പ്രവേശനോത്സവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ. സുഗതൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ. വിരോണി, സോജൻ ലൂക്കോസ്, പി.ബി. മനു, പയസ് തോമസ് എന്നിവർ പ്രസംഗിച്ചു.
കാവാലം ഗവ. എൽപി സ്കൂളിൽ നടന്ന വെളിയനാട് ബ്ലോക്കുതല സ്കൂൾ പ്രവേശനോത്സവം കാവാലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ അജിത പ്രദീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശാലിനി വിനോദ് അധ്യക്ഷത വഹിച്ചു. എസ്എസ്കെ വെളിയനാട് ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ സി. മധു മുഖ്യപ്രഭാഷണം നടത്തി.
കരുമാടി കെ. കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ബിനു ഐസ്ക് രാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. പ്രജീഷ് അധ്യക്ഷത വഹിച്ചു.