ബാങ്ക് കെട്ടിട ഉദ്ഘാടനവും സൂപ്പർ ഗ്രേഡ് പദവി പ്രഖ്യാപനവും
1297277
Thursday, May 25, 2023 10:55 PM IST
ഹരിപ്പാട്: കുമാരപുരം 2147 സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ബാങ്ക് സൂപ്പർ ഗ്രേഡ് പദവിയിൽ എത്തിയതിന്റെ പ്രഖ്യാപനവും 31ന് നടക്കും. വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങിൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ബാങ്ക് സൂപ്പർ ഗ്രേഡ് പദവിയിലെത്തിയതിന്റെ പ്രഖ്യാപനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും.
എ.കെ. രാജനെ മന്ത്രി സജി ചെറിയാൻ ആദരിക്കും. ഏറ്റവും നല്ല യുവ കാർഷിക സംരംഭകനുള്ള ആദരവ് ബി. ബാബു പ്രസാദും ലാഭവിഹിത വിതരണ ഉദ്ഘാടനം കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാറും നടത്തും. ബാങ്ക് ആരംഭിക്കുന്ന ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ നിർവഹിക്കും.
സഹകരണ സംഘം ജോയിന്റ് രജിസ്റ്റർ ഹിരൺ എംപി ക്ലാസിഫിക്കേഷൻ രേഖ കൈമാറും. ഏറ്റവും നല്ല സ്വയംതൊഴിൽ സംരംഭക ഗ്രൂപ്പിനുള്ള ആദരവ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം നൽകും. ഏറ്റവും നല്ല കർഷകനെ സഹകരണ സംഘം ജോയിൻ ഡയറക്ടർ പി. സുനിൽകുമാർ ആദരിക്കും.