നെ​ല്ല് സം​ഭ​ര​ണം കൈ​കാ​ര്യ​ച്ചെ​ല​വ് 300 രൂപ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം: രാ​ഷ​ട്രീയ കി​സാ​ൻ മ​ഹാ​സം​ഘ്
Saturday, April 1, 2023 10:56 PM IST
ആ​ല​പ്പു​ഴ: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് കൈ​കാ​ര്യ ചെ​ല​വാ​യി ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി വ​രു​ന്ന 12 രൂ​പ 300 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് രാ​ഷ്്‌ട്രീയ കി​സാ​ൻ മ​ഹാ സം​ഘ് മേ​ഖ​ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ച 2011 കാ​ല​യ​ള​വി​ൽ ന​ൽ​കി​യ തു​ക​യാ​ണ് ഇ​പ്പോ​ഴും ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​ത് ക​ർ​ഷ​ക​വ​ഞ്ച​ന​യാ​ണ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
കൈ​കാ​ര്യ​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യാ​ഗ്ര​ഹം 15 മു​ത​ൽ രാ​മ​ങ്ക​രി​യി​ൽ ന​ട​ത്തും. നെ​ല്ല് വി​ല ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് കാ​ച്ചാംകോ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​വാ​സ സ​മ​ര​ത്തി​ന് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​യ കു​ട്ട​നാ​ട് അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ, നെ​ൽ​ക​ർ​ഷ​ക യൂ​ണി​യ​ൻ, കേ​ര​ള​ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, കേ​ര​ള ക​ർ​ഷ​ക വേ​ദി, ഫ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഫോ​റം, അ​പ്പ​ർ​കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക സ​മി​തി, ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം, എ​ൻഎ​ഫ്ആ​ർപി ​സ്, ഐ​ക്യ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾഎ​ന്നീ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.