ആലപ്പുഴ: കേരള കയര്തൊഴിലാളി ക്ഷേമനിധി ബോര്ഡില്നിന്നു കയര്തൊഴിലാളി പെന്ഷന് വാങ്ങിവരുന്ന മുഴുവന് പെന്ഷന് ഗുണഭോക്താക്കളും തുടര്ന്നുള്ള പെന്ഷന് ലഭിക്കുന്നതിനായി അക്ഷയകേന്ദ്രങ്ങള് മുഖേന മസ്റ്റര് ചെയ്യേണ്ടതാണ്. ഇന്നു മുതല് ജൂണ് 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
പെന്ഷന്കാര് ആധാര് കാര്ഡും പെന്ഷന് രേഖകളുമായി അക്ഷയകേന്ദ്രങ്ങളില് നേരിട്ടു ഹാജരായി പെന്ഷന് മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ശാരീരിക ബുദ്ധിമുട്ടുള്ളവര്ക്ക് ഹോം മസ്റ്ററിംഗിന് ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളില് അപേക്ഷ നല്കിയാല് ആയതിനുള്ള സൗകര്യം അക്ഷയ കേന്ദ്രം മുഖേന ലഭിക്കുന്നതാണ്.
ഏതെങ്കിലും കാരണത്താല് മസ്റ്റര് പരാജയപ്പെടുന്നവര് അക്ഷയകേന്ദ്രത്തില്നിന്നുള്ള മസ്റ്റര് ഫെയില് റിപ്പോര്ട്ടും ഗസറ്റഡ് ഓഫീസറില്നിന്നുള്ള ലൈഫ് സര്ട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോര്ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില് ജൂണ് 30 നകം അപേക്ഷ സമര്പ്പിച്ച് മസ്റ്ററിംഗ് നടപടികള് പൂര്ത്തീകരിക്കേണ്ടതാണ്ആധാര് ഇല്ലാത്ത പെന്ഷന്കാര്, 85 വയസ് കഴിഞ്ഞവര്, 80 ശതമാനത്തിലധികം ശാരീരിക വൈകല്യം ഉള്ളവര്, സ്ഥിരമായകിടപ്പു രോഗികള് എന്നിവര് ജൂണ് 30 നകം ഗസറ്റഡ് ഓഫീസറില് നിന്നുള്ള ലൈഫ് സര്ട്ടിഫിക്കറ്റ് വാങ്ങി ആധാര് എടുത്തിട്ടില്ലെന്ന സത്യവാങ് മൂലം ബന്ധപ്പെട്ട ക്ഷേമനിധി ബോര്ഡിന്റെ ഓഫീസില് ഹാജരാക്കേണ്ടതുമാണ്. പെന്ഷന് ഗുണഭോക്താക്കള്ക്ക് തുടര്ന്നുള്ള പെന്ഷന് ലഭിക്കുന്നതിന് മസ്റ്ററിംഗ് നിര്ബന്ധമാക്കിയിട്ടുള്ളതിനാല് എല്ലാ പെന്ഷന് ഗുണഭോക്താക്കളും ജൂണ് 30 ന് മുന്പായി മസ്റ്റര് ചെയ്തിട്ടുണ്ടെന്ന്ഉറപ്പു വരുത്തേണ്ടതാണ്.