നെല്ലിന്റെ കൈകാര്യച്ചെലവ് വർധിപ്പിക്കണം: യുഡിഎഫ്
1282924
Friday, March 31, 2023 11:10 PM IST
കുട്ടനാട്: നെല്ലിന്റെ കൈകാര്യച്ചെലവ് ഇപ്പോഴും കേവലം 12 രൂപയായി നിൽക്കുകയാണെന്നും നിലവിൽ യഥാർഥ ചെലവ് 200 രൂപയിലധികമാണെന്നും പുറംബണ്ടിലൂടെ വാഹനസൗകര്യമില്ലാത്ത പാടശേഖരങ്ങളിലെ ചെലവ് ഇതിലധികമാണെന്നും ജില്ലാ യുഡിഎഫ് ചെയർമാൻ സി.കെ. ഷാജിമോഹൻ പറഞ്ഞു.
യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം നേതൃ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്വീനർ ബി. രാജശേഖരൻ, തങ്കച്ചൻ വാഴച്ചിറ, ജേക്കബ് ഏബ്രഹാം, സജി ജോസഫ്, കെ. ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, ബാബു വലിയവീടൻ, സാബു തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി ബോർഡ് പുനഃക്രമീകരണം ഉപേക്ഷിക്കണം
ആലപ്പുഴ: മൂന്നിലൊന്നോളം തസ്തികകളുടെ വെട്ടിനിരത്തൽ വിഭാവനം ചെയ്തു കൊണ്ട് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരേ പോലെ ദുരിതങ്ങൾ സമ്മാനിക്കുന്ന വൈദ്യുതി ബോർഡ് പുനഃക്രമീകരണ ചർച്ചകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) ചെങ്ങന്നൂർ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സീമ നന്ദനന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെപിസിസി സെക്രടറി എബി കുര്യക്കോസ് ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഇഇഎഫ് സംസ്ഥാന സെക്രട്ടറി കെ.പി. സുനിൽകുമാർ മുഖ്യതിഥിയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൾ സത്താർ പതാക ഉയർത്തി.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എസ്. ബിലാൽ, ജില്ലാ സെക്രട്ടറി നിസാറുദ്ദീൻ, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം വി.പി. പ്രദീപ് കുമാർ, ജില്ലാ ട്രഷറർ പി. ജോസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി. ധനീഷ്, സുരേഷ് കുമാർ, എ.എസ്. ജോൺ ബോസ്കോ എന്നിവർ പ്രസംഗിച്ചു.