കെഎസ്ആർടിസി പെൻഷൻകാരുടെ പ്രതിഷേധ പ്രകടനം ഇന്ന്
1282101
Wednesday, March 29, 2023 10:27 PM IST
ആലപ്പുഴ: മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പെൻഷൻകാരുടെ പ്രതിഷേധ പ്രകടനവും സമ്മേളനവും ഇന്നു രാവിലെ 10.30ന് ആലപ്പുഴ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ അറിയിച്ചു.
പ്രതിഷേധ പ്രകടനവും സമ്മേളനവും യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ എ. പി. ജയപ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം വി. തങ്കമണി, എം.പി. പ്രസന്നൻ, കെ. എം. സിദ്ധാർഥൻ, ജില്ല യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത് അഭിവാദ്യങ്ങൾ ചെയ്യും.