വാർഷികാഘോഷവും രക്ഷാകർത്തൃസമ്മേളനവും
1281889
Tuesday, March 28, 2023 11:08 PM IST
ആലപ്പുഴ: തത്തംപള്ളി തിമുക് സ്പെഷൽ സ്കൂൾ 36 -ാമത് വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.
തത്തംപള്ളി സെന്റ് മൈക്കിൾസ് പാരിഷ് ഹാളിൽ നടന്ന വാർഷികാഘോഷത്തിനു ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സഹൃദയ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ സ്വാഗതം പറഞ്ഞു. തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. ജോസഫ് പുതുപ്പറമ്പ് അനുഗ്രഹപ്രഭാഷണം നടത്തി.
തിമുക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനില മൂലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കിടങ്ങാംപറമ്പ് വാർഡ് കൗൺസിലർ കെ. ബാബു, സഹൃദയ ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് കാളിപ്പറമ്പ് നന്ദി പറഞ്ഞു. തിമുക് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.