എടത്വ സെന്റ് അലോഷ്യസ് കോളജിൽ എൻസിസി ഫെസ്റ്റ്
1281306
Sunday, March 26, 2023 10:26 PM IST
എടത്വ: എടത്വ സെന്റ് അലോഷ്യസ് കോളജിൽ എൻസിസി ആർമി വിഭാഗം സീനിയർ കേഡറ്റുകൾക്കായി ഫെസ്റ്റ് നടത്തി. ഫെസ്റ്റിന്റെ ഭാഗമായി ഗാർഡ് കോമ്പറ്റീഷനും സ്പോട്ട് ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.
ഗാർഡ് കോമ്പറ്റീഷനിൽ തമിഴ്നാട് ചെന്നൈ അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽനിന്നെത്തിയ കേഡറ്റുകൾ ഒന്നാം സമ്മാനം നേടി.
വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും 10,001 രൂപയും രണ്ടാം സ്ഥാനം ലഭിച്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് 5001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം ലഭിച്ച ചങ്ങനാശേരി എസ്ബി കോളജിന് ട്രോഫിയും 2501 രൂപയും നൽകി. സ്പോട്ട് ഫോട്ടോഗ്രഫി കോമ്പറ്റീഷനിൽ ധനുവച്ചപുരം വിറ്റിഎം എൻഎസ്എസ് കോളജ് വിജയിച്ചു.
പ്രഫ. ഡോ. ജി. ഇന്ദുലാൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റിട്ട. ലഫ്. കേണൽ തോമസ് വർഗീസ് സമ്മാന വിതരണം നടത്തി. പ്രഫ. ജറോം പി.വി, സബ്. ലഫ്. പോൾ ജേക്കബ്, ലഫ്. ഡോ. ജൂബിൻ ആന്റണി, സീനിയർ കേഡറ്റ് ജോഷ്വ സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.