തു​മ്പോ​ളി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ക: ഐ​ക്യ​ദാ​ർ​ഡ്യ ജ​ന​കീ​യ സം​ഗ​മ​വും പ്ര​തീ​ക്ഷാദീ​പം തെ​ളി​​ക്ക​ലും ഇ​ന്ന്
Saturday, March 25, 2023 10:45 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​മ്പോ​ളി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ ജ​ന​കീ​യ സം​ഗ​മ​വും പ്ര​തീ​ക്ഷാദീ​പം തെ​ളി​ക്ക​ലും ന​ട​ത്തു​ം.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചിന് തു​മ്പോ​ളി പ​ള്ളി ജം​ഗ്ഷ​നി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പൊ​തു ജ​ന റാ​ലി തു​മ്പോ​ളി ഹൈ​വേ​യി​ൽ എ​ത്തി​ച്ചേ​രും തു​ട​ർ​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ ജ​ന​കീ​യ സം​ഗ​മം ന​ട​ക്കും.
സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാ​മു​ള്ള തു​മ്പോ​ളി ഭാ​ഗ​ത്ത് അ​ടി​പ്പാ​ത ഇ​ല്ലാ​തെവ​ന്നാ​ൽ ഭാ​വി​യി​ൽ വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.