തൊഴില്മേള ഇന്ന്
1280866
Saturday, March 25, 2023 10:45 PM IST
ആലപ്പുഴ: അഭ്യസ്ത വിദ്യരായവര്ക്ക് മികച്ച തൊഴിലവസരങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന് ഇന്ന് തൊഴില് മേള കരിയര് എക്സ്പോ 23 സംഘടിപ്പിക്കുന്നു. മാന്നാര് നായര്സമാജം ഹയര്സെക്കൻഡറി സ്കൂളില് നടക്കുന്ന മേള മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
18-നും 40-നും മധ്യേ പ്രായമുള്ളവര്ക്ക് രാവിലെ 10 മണി മുതല് സൗജന്യമായി സ്പോട്ട് രജിസ്റ്റര് ചെയ്ത് മേളയില് പങ്കെടുക്കാം. ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്. എക്സ്പീരിയന്സ് ഇല്ലാത്തവര്ക്കും മേളയില് പങ്കെടുക്കാം. ഫോണ്: 7907565474.