വലിയ നോമ്പ് തീർഥാടനം: തങ്കി പള്ളിയിൽ ധ്യാനം ഒരുക്കങ്ങൾ തുടങ്ങി
1280565
Friday, March 24, 2023 10:48 PM IST
ചേര്‍ത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വലിയനോമ്പിനോടനുബന്ധിച്ച് 29 മുതൽ ഏപ്രിൽ രണ്ടുവരെ വയനാട് മക്കിയാട് ബെനഡിക്ടൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ജോയി ചെമ്പകശേരി നയിക്കുന്ന ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനത്തിന് ഒരുക്കമായി.
ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഫാമിലി യൂണിറ്റ് ഭാരവാഹികൾ ഒരുക്കപ്രാർഥന നടത്തി.
വികാരി ഫാ. ജോർജ് എടേഴത്ത്, സഹവികാരി ഫാ. ലോബോ ലോറൻസ് ചക്രശേരി, കൺവീനർ ഫ്രാൻസീസ് പൊക്കത്തെ, ജനറൽ കൺവീനർ കെ.ജെ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നല്കി.
വൈഎംസിഎ അവധിക്കാല പരിശീലന ക്യാമ്പ്
ആലപ്പുഴ: “ആരോഗ്യം കളികളിലൂടെ, നല്ലസമൂഹത്തിനായി” എന്ന സന്ദേശത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ആലപ്പുഴ വൈഎംസിഎയുടെ നേതൃത്വത്തില്‍ 33-ാമത് അവധിക്കാല കലാ, കായിക പരിശീലനം ഏപ്രില്‍ മൂന്നുമുതല്‍ വൈഎംസിഎ ആലപ്പുഴയില്‍ ആരംഭിക്കുന്നു. ബാസ്കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ചെസ്, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്, ഡ്രംസ്, പാട്ട്, ഡോയിംഗ് ആൻഡ് പെയിന്റിംഗ്, സ്പോക്കണ് ഇംഗ്ലീഷ് എന്നിവയ്ക്കാണ് പരിശീലനം നല്‍കുന്നതെന്ന് വൈഎംസിഎ പ്രസിഡന്റ് മൈക്കിള്‍ മത്തായി അറിയിച്ചു.