ചി​കി​ത്സയ്ക്കെത്തിയ ആൾ അ​ക്ര​മാ​സ​ക്ത​ൻ; ഹോം​ഗാ​ർ​ഡി​നും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്ക്
Thursday, March 23, 2023 11:00 PM IST
കാ​യം​കു​ളം: കാ​ലി​ൽ മു​റി​വി​നു ചി​കി​ത്സതേ​ടി കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ആ​ൾ അ​ക്ര​മാ​സ​ക്ത​നാ​യി. ആ​ശു​പ​ത്രി​യി​ലെ ക​ത്രി​ക കൈ​ക്ക​ലാ​ക്കി​യ ഇ​യാ​ൾ ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും ഹോം ​ഗ​ർ​ഡി​നെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.
ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​ധു, ഹോം ​ഗാ​ർ​ഡ് വി​ക്ര​മ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​ക്കി. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ സ്വ​ദേ​ശി ദേ​വ​രാ​ജ​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളെ കാ​യം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ലി​ൽ മു​റി​വേ​റ്റെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ദേ​വ​രാ​ജ​ൻ ന​ഴ്സിം​ഗ് റൂ​മി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ത്രി​ക കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.
ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സെ​ക്യൂ​രി​റ്റി​ക്കും ഹോം ​ഗാ​ർ​ഡി​നും കു​ത്തേ​റ്റ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​ധു​വി​ന്‍റെ വ​ല​ത് കൈ​ക്കും ഹോം ​ഗാ​ർ​ഡ് വി​ക്ര​മ​ന്‍റെ വ​യ​റ്റി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ർ, ശി​വ​ൻപി​ള്ള എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോടെയാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മാ​സ​ക്ത​നാ​യ ആ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി ഉ​ണ്ടെന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും പ​റ​യു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.