കു​ടി​വെ​ള്ള​വും ത​ണ്ണി​മ​ത്ത​നും വി​ത​ര​ണം ചെ​യ്തു
Wednesday, March 22, 2023 10:52 PM IST
ആ​ല​പ്പു​ഴ: തോ​ണ്ട​ന്‍​കു​ള​ങ്ങ​ര വാ​ര്‍​ഡ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഗോ​ള്‍​ഡ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലുള്ള പോ​ലീ​സു​കാ​ര്‍​ക്ക് കു​ടി​വെ​ള്ള​വും മു​നി​സി​പ്പ​ല്‍ ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ത​ണ്ണി​മ​ത്ത​നും വി​ത​ര​ണം ചെ​യ്തു.
ഗോ​ള്‍​ഡ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. കു​ര്യ​ന്‍ ഉദ്ഘാടനം ചെയ്തു. ട്ര​സ്റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് ത​മ്പി, സെ​ക്ര​ട്ട​റി വി. ​സു​രേ​ഷ്‌​കു​മാ​ര്‍, ജി​ജോ മൈ​ക്കി​ള്‍, ഗ​ണേ​ശ​ന്‍ ആ​ചാ​രി, സു​ജേ​ഷ് എ​ന്നി​വ​ര്‍ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.

‌തൊ​ഴി​ല്‍​ര​ഹി​ത വേ​ത​നം

എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു തൊ​ഴി​ല്‍​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​രി​ഫി​ക്കേ​ഷ​ന്‍ നാ​ളെ രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ക്കും. എം​പ്ലേ​യ്‌​മെ​ന്റ് ര​ജി​സ്ട്ര​ഷ​ന്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, റ്റി​സി എ​ന്നി​വ​യു​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.