ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍
Monday, March 20, 2023 10:36 PM IST
എ​ട​ത്വ: ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. അ​സാം മ​റി​ഗാ​വോ​ണ്‍ അ​ബ്ദു​ള്‍ ബാ​രി​ക്കി​ന്‍റെ മ​ക​ന്‍ സാ​ദി​ക് ഉ​ള്‍ ഇ​സ്ലാ​മാ​ണ് (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 108 ഗ്രാം ​ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി എ​ട​ത്വ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കുമ​രു​ന്ന് വി​ത​ര​ണം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ട​ത്വ പ്ര​ദേ​ശം ക​ഴി​ഞ്ഞ ര​ണ്ടാഴ്ച​യാ​യി ഷാ​ഡോ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ ര​ഹ​സ്യനി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​യി​ലാ​യ സാ​ദി​ക് ഉ​ള്‍ ഇ​സ്ലാ​മി​നെ കോ​ട​തി റി​മാൻഡ് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വി​ല്‍ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ണ്ട്. കു​ട്ട​നാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ്‌​കു​മാ​ര്‍, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എം. ​ബൈ​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ബി. വി​പി​ന്‍, ജോ​ര്‍​ജ് പൈ​വ, ബി. ​രാ​ജേ​ഷ്, പി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ന്വ​ഷ​ണ​ത്തി​നു നേ​തൃത്വം ന​ല്‍​കി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി
ജ​ന​റ​ല്‍​ബോ​ഡി യോ​ഗം

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര, നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​മാ​യ ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.