‘എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം’ പദ്ധതി ആരംഭിച്ചു
1279368
Monday, March 20, 2023 10:30 PM IST
ആലപ്പുഴ: എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ടും ജൈവകൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായും എന്റെ അടുക്കളക്കെന്റെ തോട്ടം പദ്ധതിക്കു തുടക്കം കുറിച്ചു. പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകൻ ഫിറോസ് അഹമ്മദാണ് പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടർ സൂരജ് ഷാജി നിർവഹിച്ചു. പദ്ധതി പ്രോജക്ട് ഡയറക്ടർ ഫിറോസ് അഹമ്മദ്, സാഫ്രോൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും എൻആർഐ വ്യാവസായിയുമായ ഹാരിസ് രാജ, പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാനും യുഎംസി ജില്ലാ പ്രസിഡന്റുമായ ജോണി മുക്കം തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.