വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തിരു​നാ​ൾ ആ​ച​രി​ച്ചു
Sunday, March 19, 2023 10:30 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വ​ട​ക്കേ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തിരു​നാ​ൾ ആ​ച​രി​ച്ചു. നേ​ർ​ച്ചസ​ദ്യ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​കാ​രി റ​വ.​ഡോ ആ​ന്‍റോചേ​രാം​തു​രു​ത്തി സ​ദ്യ ആ​ശീർ​വ​ദി​ച്ചു. സ​ഹവി​കാ​രി​മാ​രാ​യ ഫാ.​ ലി​ജോ​യ് വ​ട​ക്കും​ഞ്ചേ​രി, ഫാ. ​ബോ​ണി ക​ട്ട​ക്ക​ത്തു​ട്ട്, ഫാ.​ ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ക​ൺ​വീ​ന​ർ ചാ​ക്കോ​ച്ച​ൻ പെ​രു​മ്പാ​ത്ത​റ, എം.​എ. ഡോ​ളി​ച്ച​ൻ, സാ​ബു ജോ​ൺ, മ​നോ​ജ് ജോ​സ​ഫ്, റു​ബി സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ ജെ​സ്‌ലി​ൻ തെ​റ്റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ സ​നീ​ഷ് മാ​വേ​ലി സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

ബിഷപ് ജ​യിം​സ് ആ​നാപ​റ​മ്പി​ൽ
ശാ​ന്തിഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. ജോ​ൺ മ​രി​യ വി​യാ​നി വി​കാ​രി ഫാ.​ എ​ഡ്‌വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ലും ബി​ഷ​പ്പി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ശാ​ന്തിഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നും ഭാ​ര്യ മേ​രി ആ​ൽ​ബി​നും ശാ​ന്തിഭ​വ​ൻ പ്ര​വ​ർ​ത്ത​ക​രും അ​ന്തേ​വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.
ശാ​ന്തിഭ​വ​നിൽ ക​ഴി​യു​ന്ന മ​നോ​നി​ല തെ​റ്റി​യ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഏ​താ​നും സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും അ​വ​ർ​ക്കുവേ​ണ്ടി പ്രാ​ർ​ഥിക്കു​ക​യും ചെ​യ്തശേ​ഷ​മാ​ണ് ബി​ഷ​പ് മ​ട​ങ്ങി​യ​ത്.