എ​റ​ണാ​കു​ളം-വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടുദി​വ​സം ഓ​ടും
Wednesday, February 8, 2023 10:22 PM IST
ച​ങ്ങ​നാ​ശേ​രി: ആ​ഴ്ച​യി​ല്‍ ഒ​രു പ്രാ​വ​ശ്യം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​റ​ണാ​കു​ളം - വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം ഓ​ടു​ന്ന​തി​നു റെ​യി​ല്‍​വേ ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി.
അ​തോ​ടൊ​പ്പം​ത​ന്നെ ശ​ബ​രി​മ​ല​യും തി​രു​പ്പ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി തി​രു​പ്പ​തി​യി​ല്‍ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് ആ​രം​ഭി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ട്രെ​യി​ന്‍ കൊ​ല്ല​ത്തേ​ക്ക് നീ​ട്ടാ​ൻ അ​നു​മ​തി ന​ല്‍​കി​യ​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.
യാ​ത്ര​ക്കാ​രു​ടെ​യും തീ​ര്‍​ഥാ​ട​ക​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു വ​രു​ന്ന​തി​നാ​ലാ​ണ് എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി ട്രെ​യി​ന്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം സ്ഥി​ര​മാ​യി ഓ​ടി​ക്കാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്.
വേ​ളാ​ങ്ക​ണ്ണി ട്രെ​യി​നി​നു മാ​താ എ​ക്‌​സ്പ്ര​സ് എ​ന്നും തി​രു​പ്പ​തി ട്രെ​യി​നി​നു പ​മ്പ എ​ന്നും പേ​ര് ന​ല്‍​ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.